ബഹ്റൈനിലേക്കുള്ള യാത്രക്കാര്‍ക്കുള്ള പി.സി.ആര് ടെസ്റ്റ് ഒഴിവാക്കി
Fri, 4 Feb 2022

മനാമ: യാത്ര പുറപ്പെടുന്നതിനുമുമ്പ് ബഹ്റൈനിലേക്കുള്ള യാത്രക്കാര്‍ക്കുള്ള പി.സി.ആര് ടെസ്റ്റ് ഒഴിവാക്കി. ഇതു സംബന്ധിച്ച് ഉത്തരവിറങ്ങി.പുതിയ നിര്‍ദേശം വെള്ളിയാഴ്ച മുതല്‍ നിലവില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു.
ഇന്ത്യയില്‍നിന്ന് ബഹ്റൈനിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് കഴിഞ്ഞവര്‍ഷം ഏപ്രില്‍ 27 മുതലാണ് കോവിഡ് നെഗറ്റിവ് പി.സി.ആര് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരുന്നത്. യാത്ര പുറപ്പെടുന്നതിന് മുമ്ബ് 48 മണിക്കൂറിനുള്ളില്‍ നടത്തിയ പരിശോധനയുടെ സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടിയിരുന്നത്.
From around the web
Special News
Trending Videos