തൊഴിലാളികൾക്ക് തെളിനീർ ആശ്വാസവുമായി ദുബൈ തൊഴിൽകാര്യ സ്ഥിരംസമിതി
Thu, 4 Aug 2022

ഉച്ചവെയിലിൽ പ്രയാസപ്പെടുന്ന തൊഴിലാളികൾക്ക് തെളിനീർ ആശ്വാസവുമായി ദുബൈ തൊഴിൽകാര്യ സ്ഥിരംസമിതി. ഉച്ചവിശ്രമ നിയമത്തിന്റെ പാശ്ചാത്തലത്തിലാണ് തൊഴിലിടങ്ങളിൽ ജലവിതരണ യജ്ഞത്തിന് തുടക്കം കുറിച്ചത്. ഒരുലക്ഷം തൊഴിലാളികളെ ലക്ഷ്യവെച്ചാണ് സംരംഭം.
ഇതിനകം 15,000ത്തിലധികം തണുത്ത ബോട്ടിൽ വെള്ളവും ശീതള പാനീയങ്ങളും വിതരണം ചെയ്തുവെന്ന് സമിതി ജനറൽ കോഓഡിനേറ്റർ അബ്ദുല്ല ലഷ്കരി അറിയിച്ചു. അതിനിടെ, ദുബൈയിലെ തൊഴിലിടങ്ങൾ ഉച്ചവിശ്രമ നിയമം പൂർണമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ അധികൃതർ സ്ഥിരമായി തൊഴിൽ സ്ഥലങ്ങളിൽ പരിശോധനകൾ നടത്തുന്നുണ്ട്.
From around the web
Special News
Trending Videos