സൗദിയിൽ അനധികൃത സ്വകാര്യ ടാക്സി ഓടിച്ചാല്‍ 1000 റിയാല്‍ പിഴ
Jun 29, 2022, 16:52 IST

സൗദിയിൽപൊതു ടാക്സി, സ്വകാര്യ വാഹനങ്ങളുമായി ബന്ധപ്പെട്ട 35 നിയമലംഘനങ്ങള്‍ പബ്ലിക് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (പിടിഎ) ദേശീയ പ്ളാറ്റ്ഫോമില്‍ ഉള്‍പ്പെടുത്തി. 500 റിയാല്‍ മുതല്‍ 5000 റിയാല്‍ വരെയാണ് നിയമലംഘനങ്ങള്‍ക്കുള്ള പിഴ. കൂടാതെ യാത്രക്കാരെ തേടി റോഡുകളിലും തെരുവുകളിലും കറങ്ങി സ്വകാര്യ ടാക്സി ഓടിക്കുന്നവര്‍ക്ക് 1,000 റിയാല്‍ പിഴയും വാഹനമോടിക്കുമ്പോഴോ വാഹനങ്ങളില്‍ സഞ്ചരിക്കുമ്പോഴോ പുകവലിക്കുന്നത് പിടികൂടിയാല്‍ 500 റിയാല്‍ പിഴയും ചുമത്തും.
ഒരു അനധികൃത വ്യക്തി വാഹനം ഓടിച്ചാല്‍ 5,000 റിയാല്‍ ആണ് പിഴ. നിരക്ക് കണക്കുകൂട്ടാനുള്ള മീറ്റര്‍ യാത്രയുടെ തുടക്കത്തില്‍ പ്രവര്‍ത്തിപ്പിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ 3,000 റിയാല്‍ ആണ് പിഴ.
From around the web
Special News
Trending Videos