ഡി.എസ്.എഫ്. ഡിസംബർ 15-ന് ആരംഭിക്കും
Wed, 19 Oct 2022

ദുബായ് : വൈവിധ്യമാർന്ന ഷോപ്പിങ് അനുഭവങ്ങൾ സമ്മാനിക്കുന്ന ദുബായ് ഷോപ്പിങ് ഫെസ്റ്റിവെലിന്റെ 28-ാമത് പതിപ്പ് ഡിസംബർ 15 മുതൽ അടുത്തവർഷം ജനുവരി 29 വരെ നടക്കുമെന്ന് ദുബായ് ഫെസ്റ്റിവെൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെന്റ് (ഡി.എഫ്.ആർ.ഇ.) അറിയിച്ചു.
ഭക്ഷണം, വിനോദം, ഫാഷൻ തുടങ്ങിയവയിലെ അതിശയിപ്പിക്കുന്ന ഓഫറുകളും ഉപഭോക്താക്കളുടെ ജീവിതം മാറ്റിമറിക്കുന്ന സമ്മാന പ്പെരുമഴയുമെല്ലാം ഉൾപ്പെടുത്തിക്കൊണ്ടാണ് 46 ദിവസം നീണ്ടുനിൽക്കുന്ന ഡി.എസ്.എഫ്. ഒരുക്കിയിട്ടുണ്ട്.
From around the web
Special News
Trending Videos