യു.എ.ഇ.യുടെ ചില ഭാഗങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

 യു.എ.ഇ.യുടെ ചില ഭാഗങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

 
50
 

യു.എ.ഇ.യുടെ ചില ഭാഗങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. അസ്ഥിര കാലാവസ്ഥ കണക്കിലെടുത്ത് പല പ്രദേശങ്ങളിലും ഓറഞ്ച്, മഞ്ഞ ജാഗ്രതാ മുന്നറിയിപ്പുണ്ട്.

റാസൽഖൈമ, ഷാർജ എമിറേറ്റുകളുടെ ചില ഭാഗങ്ങളിൽ തിങ്കളാഴ്ച മഴപെയ്തിരുന്നു. രാജ്യത്തിന്റെ കിഴക്കൻമേഖലകളിൽ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ താഴ്വരകളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും അനാവശ്യയാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

From around the web

Special News
Trending Videos