സൗദിയിൽ യാം​ബു​വി​ൽ കാ​മ്പ​യി​ന് തു​ട​ക്കം

 സൗദിയിൽ യാം​ബു​വി​ൽ കാ​മ്പ​യി​ന് തു​ട​ക്കം

 
65
 

യാം​ബു: സൗ​ദി കെ.​എം.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി ന​ട​പ്പാ​ക്കി​വ​രു​ന്ന സാ​മൂ​ഹി​ക സു​ര​ക്ഷ പ​ദ്ധ​തി 2023ലെ ​യാം​ബു​ത​ല കാ​മ്പ​യി​നി​ന് തു​ട​ക്ക​മാ​യി. നാ​ഷ​ന​ൽ ക​മ്മി​റ്റി സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം കെ.​പി.​എ. ക​രീം താ​മ​ര​ശ്ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. റോ​യ​ൽ ക​മീ​ഷ​ൻ ഏ​രി​യ ക​മ്മി​റ്റി​യം​ഗം നാ​രാ​യ​ണ​ൻ ക​രി​ക്ക ആ​ദ്യ അം​ഗ​ത്വം ഏ​റ്റു​വാ​ങ്ങി.

2014ൽ ​ആ​രം​ഭി​ച്ച സാ​മൂ​ഹി​ക സു​ര​ക്ഷ പ​ദ്ധ​തി പ​ത്താം വ​ർ​ഷ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​മ്പോ​ൾ അം​ഗ​ങ്ങ​ളു​ടെ വി​വി​ധ ചി​കി​ത്സ​ക്കും മ​ര​ണ​പ്പെ​ട്ട അം​ഗ​ങ്ങ​ളു​ടെ ആ​ശ്രി​ത​ർ​ക്കു​ള്ള പ​ദ്ധ​തി വി​ഹി​ത​വു​മു​ൾ​പ്പെ​ടെ ഒ​രു കോ​ടി​യി​ലേ​റെ രൂ​പ യാം​ബു​വി​ൽ മാ​ത്രം ന​ൽ​കി​യ​താ​യി സം​ഘാ​ട​ക​ർ വ്യക്തമാക്കി.

From around the web

Special News
Trending Videos