ഖത്തറില്‍ ബലി പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

 ഖത്തറില്‍ ബലി പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

 
52
 

ദോഹ: ഖത്തറില്‍ ബലി പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. അമീരി ദിവാനില്‍ നിന്നുള്ള അറിയിപ്പ് പ്രകാരം രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും മന്ത്രാലയങ്ങള്‍ക്കും ഒന്‍പത് ദിവസത്തെ അവധി ലഭിക്കും.

ബലി പെരുന്നാളിനോടനുബന്ധിച്ച് ജൂലൈ 10 ഞായറാഴ്ചയാണ് ഔദ്യോഗിക അവധി തുടങ്ങുന്നത്. ജൂലൈ 14 വ്യാഴാഴ്ച വരെ അവധി തുടരും. അവധി ദിനങ്ങള്‍ക്ക് ശേഷം ജൂലൈ 17 ഞായറാഴ്ചയായിരിക്കും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പുനഃരാരംഭിക്കുകയെന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നു. ജൂലൈ എട്ട്, ഒന്‍പത് ദിവസങ്ങളിലെ വാരാന്ത്യ അവധി ദിവസങ്ങള്‍ ഉള്‍പ്പെടുമ്പോള്‍ ഒന്‍പത് ദിവസത്തെ അവധിയായിരിക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ബലി പെരുന്നാളിന് ലഭിക്കുക.

From around the web

Special News
Trending Videos