ആഴക്കടലിലെ വിസ്‌മയക്കാഴ്ചകൾ

 ആഴക്കടലിലെ വിസ്‌മയക്കാഴ്ചകൾ

 
40
 

ഷാർജ : കരയും കടലും ആകാശവുമെല്ലാം വിസ്മയക്കാഴ്ചകളുടെ കലവറകളാണ്. എത്രകണ്ടാലും മതിവരാത്ത പ്രകൃതിവിഭവങ്ങൾ നമുക്ക് ചുറ്റുമുണ്ട്. അത്തരത്തിൽ കൗതുകമുണർത്തുന്ന ആഴക്കടൽ കാഴ്ചകൾ സന്ദർശകർക്ക് സമ്മാനിക്കുകയാണ് ഷാർജ അക്വേറിയം. വൈവിധ്യമാർന്ന മത്സ്യങ്ങളാലും മറ്റ് കടൽജീവികളുടെ സാന്നിധ്യത്താലും സമ്പന്നമാണിവിടം.

കടലിനടിത്തട്ടിലെ നിഗൂഢതകളിലേക്കാണ് ഷാർജ അക്വേറിയം വാതിൽതുറക്കുന്നത്. നീരാളികൾ, വർണമത്സ്യങ്ങൾ, കടൽക്കുതിരകൾ, സ്രാവുകൾ, ചെറുതും വലുതുമായ കടലാമകൾ തുടങ്ങി ഒട്ടേറെ കടൽജീവികൾ ഇവിടെയുണ്ട്. സമുദ്രപരിസ്ഥിതിയെ അടുത്തറിയാൻ സഹായിക്കുന്ന യു.എ.ഇ.യിലെ ആദ്യത്തേതും വലുതുമായ സർക്കാർ വിദ്യാഭ്യാസ കേന്ദ്രംകൂടിയാണിത്. 6500 ചതുരശ്രമീറ്റർ വിസ്തീർണത്തിൽ രണ്ട് നിലകളിലായാണ് അക്വേറിയം സ്ഥിതിചെയ്യുന്നത്. ഏകദേശം 18 ലക്ഷം ലിറ്റർ ജലം ഉൾകൊള്ളാൻ ശേഷിയുണ്ട്. 21 വിഭാഗങ്ങളാണ് ഇവിടെയുള്ളത്.

From around the web

Special News
Trending Videos