അൽവത്ബ ലേക് ക്യാംപ് പൊതുജനങ്ങൾക്കായി തുറന്നു

അൽവത്ബ ലേക് ക്യാംപ് പൊതുജനങ്ങൾക്കായി തുറന്നു

 
51

അൽവത്ബ ലേക് ക്യാംപ് പൊതുജനങ്ങൾക്കായി തുറന്നു. മരുഭൂമിക്കു നടുവിൽ കൃത്രിമ തടാകം, സൈക്കിൾ ട്രാക്ക്, ഇരിപ്പിടം, കളിക്കളം, ബാർബിക്യൂ സൗകര്യം, വിശ്രമ കേന്ദ്രം തുടങ്ങി വിപുലമായ സൗകര്യങ്ങളാണ് അബുദാബി നഗരസഭ, ഗതാഗത വിഭാഗം ഒരുക്കിയത്.

രാത്രി ഇവിടെ തങ്ങാനും അനുമതിയുണ്ട്. രണ്ട് ആഴ്ചയ്ക്കിടെ അബുദാബി നിവാസികൾക്ക് 2 അംഗീകൃത വിനോദ കേന്ദ്രങ്ങളാണ് ലഭിച്ചത്. നേരത്തെ അൽവത്ബയിൽ തന്നെ ഫോസിൽ ഡ്യൂൺസ് കേന്ദ്രം നവീകരിച്ച് തുറന്നിരുന്നു. മരുഭൂമിക്കു നടുവിൽ ഗാഫ് മരങ്ങൾക്കു ഇടയ്ക്കാണ് മനുഷ്യനിർമിത തടാകം. ദേശാടന പക്ഷികൾക്കു പുറമെ നിറയെ താറാവും അരയന്നങ്ങളും ബഹുവർണ മീനുകൾ, തടാകത്തിനു നടുവിലൂടെയുള്ള നടപ്പാത എന്നിവയെല്ലാം സന്ദർശകരെ ആകർഷിക്കുന്നു.

From around the web

Special News
Trending Videos