കിങ് അബ്ദുൽ അസീസ് തുറമുഖത്തുനിന്ന് പുതിയ ഷിപ്പിങ് ലൈൻ പ്രവർത്തനമാരംഭിച്ചു
Oct 21, 2022, 15:09 IST

കിങ് അബ്ദുൽ അസീസ് തുറമുഖത്തുനിന്ന് പുതിയ ഷിപ്പിങ് ലൈൻ പ്രവർത്തനമാരംഭിച്ചു. ഗുജറാത്തിലെ മുണ്ട്രയിലേക്കുൾപ്പെടെ നാല് രാജ്യങ്ങളിലേക്കാണ് സർവീസ്. ഉത്പന്നങ്ങളുടെ കയറ്റുമതി ഇറക്കുമതി വർധിപ്പിക്കുന്നതിന്റെ ഭാഗമയാണ് നടപടിയെന്ന് സൗദി പോർട്ട് അതോറിറ്റി അറിയിച്ചു.
അലാദിൻ എക്സ്പ്രസ് ഡിഎംസിസി കമ്പനിയാണ് സർവീസ് നടത്തുന്നത്. ജിഐഎക്സ്-2 പേരിൽ ഗുജറാത്തിലെ മുണ്ട്ര, യുഎഇയിലെ ജബൽ അലി, ബഹറൈനിലെ ഖലീഫ, ഖത്തറിലെ ഹമദ് തുറമുഖങ്ങളെയും ദമ്മാമിനെയും തമ്മിൽ ബന്ധിപ്പിച്ചാണ് സർവീസ്. ഗ്രീൻ എസ് ചരക്ക് കപ്പൽ സർവീസിനായി ഉപയോഗിക്കും. പ്രതിമാസം 34 ലക്ഷം കണ്ടൈനറുകൾ ഷിപ്പിങ് ലൈൻ വഴി നീക്കം ചെയ്യാൻ സാധിക്കും.
From around the web
Special News
Trending Videos