മസ്കത്ത് വിമാനത്താവളത്തിൽ തൃശുർ സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു
Tue, 29 Mar 2022

മസ്കത്ത്: മസ്കത്ത് വിമാനത്താവളത്തിൽ തൃശുർ സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു. നാട്ടിൽ പോകാനായി മസ്കത്ത് വിമാനത്താളത്തിൽ എത്തിയ തൃശുർ വലപ്പാട് സ്വദേശി പുതിയ വീട്ടിൽ ഹുസൈൻ (55) ആണ് കഴിഞ്ഞ ദിവസം മരിച്ചത്.
കൊച്ചിയിലേക്കുള്ള വിമാനത്തിൽ പോകാനെത്തിയ ഇദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഹെയിലിലായിരുന്നു താമസം. എ.സി മെക്കാനിക്കായി ജോലി ചെയ്തു വരികയായിരുന്നു.
പിതാവ്: പരേതനായ കുഞ്ഞിമോൻ അബ്ദുൽ ഖാദർ. മാതാവ്: ഫാത്തിമ. ഭാര്യ: സൈത ഭാനു. മക്കൾ: ഗസല, ആദിൽ.
From around the web
Special News
Trending Videos