സൗദിയിൽ ഹൃദയാഘാതത്തെത്തുടർന്ന് കൊല്ലം സ്വദേശി നിര്യാതനായി

 സൗദിയിൽ ഹൃദയാഘാതത്തെത്തുടർന്ന് കൊല്ലം സ്വദേശി നിര്യാതനായി

 
58
 

ഹൃദയാഘാതത്തെത്തുടർന്ന് കൊല്ലം സ്വദേശി ബിഷയിൽ നിര്യാതനായി. കൊട്ടാരക്കര വെട്ടികവല സ്വദേശി സംബശിവൻ എന്ന അലി (66) ആണ് മരിച്ചത്. 20 വർഷമായി ബിഷയിൽ കെട്ടിട നിർമ്മാണ ജോലി ചെയ്യുന്ന ഇദ്ദേഹം ജോലിസ്ഥലത്ത് ഉച്ച ഭക്ഷണം‌ കഴിച്ചു വിശ്രമിക്കവെ പെട്ടെന്ന് കുഴഞ്ഞ് വീണ് മരണപ്പെടുകയായിരുന്നു.

ഏതാനും മാസം മുമ്പ് ഇസ്ലാംമതം സ്വീകരിച്ചിരുന്നു. നാല് വർഷം മുമ്പാണ് അവസാനമായി നാട്ടിൽ അവധിക്ക് പോയി തിരിച്ചെത്തിയത്. ഭാര്യ നേരത്തെ മരണപ്പെട്ടിരുന്നു. മൂന്ന് കുട്ടികൾ ഉണ്ട്.

From around the web

Special News
Trending Videos