ഷാർജയിൽ മൊബൈൽ പോലീസ് സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചു

 ഷാർജയിൽ മൊബൈൽ പോലീസ് സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചു

 
21
 

ഷാർജയിൽ മൊബൈൽ പോലീസ് സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചു.ഗതാഗതവുമായി ബന്ധപ്പെട്ട പരാതികളും മറ്റു കുറ്റകൃത്യങ്ങളും മൊബൈൽ പോലീസ് സ്റ്റേഷനിലൂടെ റിപ്പോർട്ട് ചെയ്യാൻ സാധിക്കും.

ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്ന സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് മൊബൈൽ പോലീസ് സ്റ്റേഷൻ ആരംഭിച്ചതെന്ന് പോലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സെയ്ഫ് അൽ സരി അൽ ഷംസി പറഞ്ഞു.

ഇതുവഴി ആളുകൾക്ക് പോലീസ് സ്റ്റേഷനിൽ നേരിട്ടെത്താതെ തന്നെ പരാതികൾ അറിയിക്കാമെന്നും പുതിയ സംവിധാനം ഭാവിയിൽ എമിറേറ്റിന്റെ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാൻ പദ്ധതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

From around the web

Special News
Trending Videos