ബലി പെരുന്നാളിന് യുഎഇയിൽ നാല് ദിവസത്തെ അവധി

 ബലി പെരുന്നാളിന് യുഎഇയിൽ നാല് ദിവസത്തെ അവധി

 
73
 

അബുദാബി: യുഎഇയില്‍ ബലി പെരുന്നാളിനോടനുബന്ധിച്ച് നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഫെഡറല്‍ ഗവണ്‍മെന്റ് ജീവനക്കാര്‍ക്കാണ് നാല് ദിവസത്തെ അവധി ലഭിക്കുകയെന്ന് ഫെഡറല്‍ അതോരിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്‍സസ് അറിയിച്ചു.

ജൂലൈ എട്ട് വെള്ളിയാഴ്ച മുതല്‍ ജുലൈ 11 തിങ്കളാഴ്ച വരെയായിരിക്കും ഇവർക്ക് അവധി ലഭിക്കുക. അവധിക്ക് ശേഷം സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജൂലൈ 12 ചൊവ്വാഴ്ച പ്രവര്‍ത്തനം പുനഃരാരംഭിക്കും.

From around the web

Special News
Trending Videos