ഉംറ നിർവഹിക്കുന്നതിനിടെ മലയാളി തീര്‍ത്ഥാടകന്‍ കുഴഞ്ഞുവീണു മരിച്ചു

 ഉംറ നിർവഹിക്കുന്നതിനിടെ മലയാളി തീര്‍ത്ഥാടകന്‍ കുഴഞ്ഞുവീണു മരിച്ചു

 
48

 റിയാദ്: ഉംറ നിർവഹിക്കുന്നതിനിടെ മലയാളി തീര്‍ത്ഥാടകന്‍ കുഴഞ്ഞുവീണു മരിച്ചു. വാടാനപ്പിള്ളി നാലാം വാർഡ് കണിയാംകുന്ന് കണ്ണെത്താം ഒഴുക്കുചാലിൽ താമസിക്കുന്ന കൊച്ചുണ്ണി മകൻ അബ്ദുൽ കരീം(67)ആണ് മരിച്ചത്. വാടാനപ്പിള്ളി ഹഷിമി ഉംറ ഗ്രൂപ്പിന്റെ ഭാഗമായാണ് ഉംറയ്ത്ത് എത്തിയത്.

ഇന്ന് രാവിലെ ഉംറ നിർവഹിക്കുന്നതിനിടയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഭാര്യ - ബീവി. മക്കൾ - ഷമീർ, ഷക്കീർ, ഷക്കീല. മരുമക്കൾ - ഫവാസ്, സാബിറ. മൃതദേഹം മക്കയിൽ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ കെ.എം.സി.സി എറണാകുളം ജില്ലാ നേതാവ് കരീം മൗലവി തേൻങ്കോടിന്റെയും മക്ക കെ.എം.സി.സിയുടെയും നേതൃത്വത്തിൽ നടക്കുന്നു.

From around the web

Special News
Trending Videos