സൗദി അറേബ്യയില്‍ 606 പേര്‍ക്ക് കൊവിഡ്
Mon, 18 Jul 2022

സൗദി അറേബ്യയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ വീണ്ടും അഞ്ഞൂറിന് മുകളില്‍.പുതുതായി 606 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ചികിത്സയില്‍ കഴിയുന്നവരില്‍ 367 പേര്‍ സുഖം പ്രാപിച്ചു. 24 മണിക്കൂറിനിടയില്‍ രണ്ടുപേര്‍ മരിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 803,76 ആയി.
ആകെ രോഗമുക്തരുടെ എണ്ണം 787,966 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 9,232 ആയി. രോഗബാധിതരില്‍ 6,566 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 150 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. 24 മണിക്കൂറിനിടെ 18,098 ആര്‍.ടി-പി.സി.ആര്‍ പരിശോധനകള്‍ നടത്തി.
From around the web
Special News
Trending Videos