ദുബായ് നാളെയുടെ നഗരമാകുമെന്നു മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹജ്‌രി

0

ദുബായ്: ദുബായ് നാളെയുടെ നഗരമാകുമെന്നു മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹജ്‌രി. നിർമിതബുദ്ധി ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകളുടെ വൻ സാധ്യതകളുമായി നൂതന ആശയങ്ങൾ, സാങ്കേതികവിദ്യകൾ, ആസൂത്രണപാടവമുള്ളവർ, പൊതുജനങ്ങൾ എന്നിങ്ങനെ നാലുതലങ്ങളെ ബന്ധിപ്പിച്ചാകും ഭാവി പദ്ധതികൾക്കു രൂപം നൽകുക. ‘ദുബായ് 2040 അർബൻ പ്ലാൻ’ വികസനരൂപരേഖയുടെ അടിസ്ഥാനം നിർമിതബുദ്ധി ഉൾപ്പെടെയുള്ള ഹൈടെക് സാങ്കേതിക വിദ്യകൾ ആയിരിക്കുമെന്നും രാജ്യാന്തര സർക്കാർ ഉച്ചകോടിയിൽ വ്യക്തമാക്കി. രണ്ടു പതിറ്റാണ്ട് പിന്നിടുമ്പോഴേക്കും എല്ലാ മേഖലയിലും ദുബായ് പൂർണമായും മാറുമെന്നും അൽ ഹജ്‌രി പറഞ്ഞു.

Leave A Reply

Your email address will not be published.