കു​വൈ​ത്തി​ൽ പൊതുമാപ്പിന്റെ പേരിൽ വ്യാജ പ്രചരണം

0

കു​വൈ​ത്ത്​ : രാജ്യത്ത് വീ​ണ്ടും പൊ​തു​മാ​പ്പ്​ പ്ര​ഖ്യാ​പിച്ചെ​ന്നും അ​ന​ധി​കൃ​ത താ​മ​സ​ക്കാ​ർ​ക്ക്​ ഇ​ള​വ്​കൊടുത്ത് പി​ഴ​യി​ല്ലാ​തെ മ​ട​ങ്ങാ​മെ​ന്നും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​ജ​പ്ര​ചാ​ര​ണം. നാ​ലു​ദി​വ​സ​മാ​യി ഫേ​സ്​​ബു​ക്കി​ലും വാ​ട്സ്​​ആ​പ്​ ഗ്രൂ​പ്പു​ക​ളി​ലും പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത നി​ഷേ​ധി​ച്ച്​ ആ​ഭ്യ​ന്ത​ര വ​കു​പ്പ്​ വാ​ർ​ത്ത​ക്കു​റി​പ്പ്​ ഇ​റ​ക്കി.

താ​മ​സ​രേ​ഖ​യി​ല്ലാ​തെ രാ​ജ്യ​ത്ത്​ ക​ഴി​യു​ന്ന വി​ദേ​ശി​ക​ൾ​ക്ക്​ ജ​നു​വ​രി 29 മു​ത​ൽ ഫെ​ബ്രു​വ​രി 24 ​വ​രെ പി​ഴ​യ​ട​ച്ച്​ ഇ​ഖാ​മ നി​യ​മ​വി​ധേ​യ​മാ​ക്കാ​നോ പി​ഴ​യ​ട​ക്കാ​തെ രാ​ജ്യം വി​ടാ​നോ അ​വ​സ​ര​മു​ണ്ടെ​ന്നാ​ണ്​ പ്ര​ച​രി​ച്ച​ത്. 2018 ജ​നു​വ​രി 29 മു​ത​ൽ രാ​ജ്യ​ത്ത്​ പൊ​തു​മാ​പ്പ്​ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. അ​ന്ന്​ ഫെ​ബ്രു​വ​രി 22 വ​രെ​യാ​ണ്​ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഇ​ള​വ്​ അ​നു​വ​ദി​ച്ച​ത്. ഇ​ത്​ പി​ന്നീ​ട്​ ഏ​പ്രി​ൽ 22 വ​രെ നീ​ട്ടി. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ വാ​ർ​ത്ത​ക​ളു​ടെ ലി​ങ്ക്​ ക​ണ്ട്​ തെ​റ്റി​ദ്ധ​രി​ച്ച ആ​രോ ഇ​ട്ട ശ​ബ്​​ദ സ​ന്ദേ​ശ​മാ​വാം വ്യാ​ജ​വാ​ർ​ത്ത​ക്ക്​ പി​ന്നി​ലെ​ന്നാ​ണ്​ നി​ഗ​മ​നം.

കു​വൈ​ത്തി​ൽ പൊ​തു​മാ​പ്പി​ല്ല; വ്യാജപ്രചരണം നിഷേധിച്ച് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം രംഗത്ത്

Leave A Reply

Your email address will not be published.