സൗദിയിൽ 349 ടാക്സി ഡ്രൈവർമാർക്ക് പിഴ

 സൗദിയിൽ  349 ടാക്സി ഡ്രൈവർമാർക്ക് പിഴ

 
61
 

സൗദിയിൽ ടാക്സി ഡ്രൈവർമാർ നിർബന്ധമായും യൂനിഫോം ധരിക്കണമെന്ന നിയമം പാലിക്കുന്നതിൽ രണ്ടാഴ്ചക്കുള്ളിൽ 349 ടാക്‌സി ഡ്രൈവർമാരുടെ ഭാഗത്തുനിന്ന് ലംഘനങ്ങൾ കണ്ടെത്തിയതായി ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി (ടി.ജി.എ) വെളിപ്പെടുത്തി. നിയമലംഘനത്തിന് ഇവർക്കെതിരെ പിഴചുമത്തുമെന്ന് അതോറിറ്റി അറിയിച്ചു.

രാജ്യത്തെ ടാക്‌സി ഡ്രൈവർമാർക്ക് യൂനിഫോം നിർബന്ധമാക്കി ഈ മാസം 12നാണ് ട്രാൻസ്‌പോർട്ട് അതോറിറ്റി ഉത്തരവ് പുറപ്പെടുവിച്ചത്. പൊതു ടാക്സി ഡ്രൈവർമാർക്കാണ് അധികൃതർ യൂനിഫോം നിർബന്ധമാക്കിയത്. എയർപോർട്ട് ടാക്സി, കുടുംബ ടാക്സി, മറ്റ് യാത്രാവാഹനങ്ങളുടെ ഡ്രൈവർമാർ എന്നിവരെ കൂടാതെ സ്വകാര്യ ടാക്സി ഡ്രൈവർമാരും നിർദിഷ്ട യൂനിഫോം ധരിക്കണം. പ്രഖ്യാപനത്തിന് ശേഷം ഡ്രൈവർമാർ യൂനിഫോം ധരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പൊതുടാക്സികളിലെ പരിശോധന അതോറിറ്റി ശക്തമാക്കിയിരുന്നു.

From around the web

Special News
Trending Videos