ഗൾഫിലെത്തുന്ന മലയാളികളുടെ എണ്ണം കുറയുന്നു

0

കൊച്ചി: വിദേശരാജ്യങ്ങളിലേക്ക് പ്രത്യേകിച്ചും ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള മലയാളികളുടെ കുടിയേറ്റം കുറഞ്ഞതായി റിപ്പോര്‍ട്ട്. തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് (സിഡിഎസ്) നടത്തിയ പഠനത്തിലാണ് ഇത് തെളിഞ്ഞത്.

എമിഗ്രേഷന്‍ ആന്‍ഡ് റെമിറ്റന്‍സ് ന്യൂ എവിഡെന്‍സസ് ഫ്രം ദി കേരള മൈഗ്രേഷന്‍ സര്‍വ്വേ എന്ന പേരില്‍ 2018ല്‍ നടത്തിയ സര്‍വ്വേയെ ആധാരമാക്കിയുള്ളതാണ് ഈ പഠന റിപ്പോര്‍ട്ട്. 2013 മുതലുള്ള അഞ്ച് വര്‍ഷം മൂന്ന് ലക്ഷത്തോളം പേരുടെ കുറവാണ് കേരളത്തില്‍ നിന്നുള്ള പ്രവാസത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

സിഡിഎസ് ഗവേഷകരായ എസ് ഇരുദയ രാജന്‍, കെസി സക്കറിയ എന്നവരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്.2013 മുതല്‍ 2018വരെയുള്ള കണക്കുകള്‍ അനുസരിച്ച് 2,78,488 പേരുടെ കുറവാണ് പ്രവാസി ജനസംഖ്യയില്‍ ഉണ്ടായിരിക്കുന്നത് . എറണാകുളം, തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം ജില്ലകളാണ്. ആണ് ഇതിൽ ഏറ്റവും കുറവ്. എന്നൽ ഗള്‍ഫില്‍ നിന്ന് തിരികെ വരുന്നവരുടെ എണ്ണത്തിൽ വലിയ വര്‍ധനയുണ്ട്

Leave A Reply

Your email address will not be published.