സൗദി അറേബ്യയിൽ 189 പേർക്ക് കൊവിഡ്

 സൗദി അറേബ്യയിൽ 189 പേർക്ക് കൊവിഡ്

 
22
 

സൗദി അറേബ്യയിൽ പുതിയതായി 189 പേർക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു.  കൊവിഡ് ബാധിച്ച് ഇന്ന് രണ്ടു പേർ കൂടി മരിച്ചു.   നേരത്തെ ചികിത്സയിൽ കഴിയുന്നവരിൽ 295 കൊവിഡ് രോഗികള്‍ കൂടി സുഖംപ്രാപിച്ചു.

അതേസമയം രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കൊവിഡ് കേസുകളുടെ എണ്ണം 8,10,583 ആയി. ആകെ കൊവിഡ് രോഗമുക്തരുടെ എണ്ണം 796,701 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,257 ആയി. രാജ്യത്ത് നിലവിലുള്ള കൊവിഡ് രോഗ ബാധിതരിൽ 4,625 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 113 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ്.

From around the web

Special News
Trending Videos