കുവൈത്തിൽ 11 താമസനിയമ ലംഘകർ അറസ്റ്റിൽ
Sun, 3 Jul 2022

കുവൈത്തിലെ ശുവൈഖ് വ്യവസായ മേഖലയിൽ നടത്തിയ പരിശോധനയിൽ 600ലേറെ നിയമലംഘനം രേഖപ്പെടുത്തി. ഒമ്പത് പിടികിട്ടാപുള്ളികളെയും പരിശോധനയിൽ പിടികൂടി.
11 താമസനിയമ ലംഘകരും അറസ്റ്റിലായി. നിയമം ലംഘിച്ച 44 ഗാരേജുകളുടെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. അലക്ഷ്യമായി നിർത്തിയ 514 വാഹനങ്ങളിൽ മുനിസിപ്പാലിറ്റി മുന്നറിയിപ്പ് സ്റ്റിക്കർ പതിച്ചു. നിശ്ചിത സമയത്തിനകം വാഹനം എടുത്തുമാറ്റിയില്ലെങ്കിൽ കണ്ടുകെട്ടി ഗാരേജിലേക്ക് മാറ്റുമെന്ന് അധികൃതർ പറഞ്ഞു.
From around the web
Special News
Trending Videos