2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കുക എന്നത് അസാധ്യമായ കാര്യമല്ലെന്ന് പ്രശാന്ത് കിഷോർ

2024ലെ  ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കുക എന്നത് അസാധ്യമായ കാര്യമല്ലെന്ന് പ്രശാന്ത് കിഷോർ

 
36

ഡൽഹി: 2024ൽ ബിജെപിയെ ലോക്സഭാ തെരഞ്ഞെടുപ്പിൽ തോൽപ്പിക്കുക എന്നത് അസാധ്യമായ കാര്യമല്ലെന്ന് തെരഞ്ഞെടുപ്പു വിദഗ്ധൻ പ്രശാന്ത് കിഷോർ. അതു തീർത്തും അസാധ്യമായ കാര്യമൊന്നുമല്ല. പക്ഷേ, ഇപ്പോഴത്തെ രീതിയും കളികളുമായി പ്രതിപക്ഷ നിര മുന്നോട്ടു പോയാൽ അതു നടക്കില്ലെന്നും അദ്ദേഹം എൻഡിടിവിക്കു നൽകിയ അഭിമുഖ‍ത്തിൽ വ്യക്തമാക്കുന്നു.

അടുത്ത മാസം നടക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പിനെ വേണമെങ്കിൽ ഒരു സെമിഫൈനൽ ആയി കരുതുന്നതിൽ തെറ്റില്ല. എന്നാൽ, ഈ സെമിഫൈനലിൽ ബിജെപി നേട്ടമുണ്ടാക്കിയാലും 2024ലെ ഫലം മറിച്ചൊന്ന് ആകാൻ മേലന്നില്ല. 2012ൽ യുപിയിൽ സമാജ് വാദി പാർട്ടി ജയിച്ചിരുന്നു. ഉത്തരാഖണ്ഡ് കോൺഗ്രസ് നേടി. മണിപ്പൂരിലും കോൺഗ്രസ് ജയിച്ചു. പഞ്ചാബിൽ അകാലിദൾ ആണ് ജയിച്ചത്. ഇങ്ങനെയൊക്കെ ആയിട്ടും 2014ലെ ലോക്സഭ തെരഞ്ഞെടുപ്പ് ഫലം വ്യത്യസ്തമായിരുന്നു.

From around the web

Special News
Trending Videos