ദേശീയത തനിക്ക് പരമപ്രധാനമായതിനാലാണ് ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്നതെന്ന് അപർണ യാദവ്

ദേശീയത തനിക്ക് പരമപ്രധാനമായതിനാലാണ് ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്നതെന്ന് അപർണ യാദവ്

 
39

ലക്നൗ: ദേശീയത തനിക്ക് പരമപ്രധാനമായതിനാലാണ് ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്നതെന്ന് പുതുതായി അംഗത്വമെടുത്ത അപർണ യാദവ്. സമാജ്വാദി പാർട്ടി സ്ഥാപകനും നേതാവുമായ മുലായംസിങ് യാദവിന്റെ മരുമകളാണ് അപർണ യാദവ് വ്യക്തമാക്കി.

‘സ്ത്രീകൾക്ക് വളരെയധികം ബഹുമാനം ലഭിക്കുന്ന പാർട്ടിയാണ് ഭാരതീയ ജനതാ പാർട്ടി. ദേശീയത ഉയർത്തിപ്പിടിക്കുന്നതിനാലാണ്, അത് പരമപ്രധാനമായി കരുതുന്ന ഞാൻ ഈ പാർട്ടിയിൽ ചേർന്നത്’ അപർണ്ണ മാധ്യമങ്ങളോട് വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, എന്നിവരുടെ ആശയങ്ങളിലും പ്രവർത്തനങ്ങളിലും താൻ വളരെയധികം ആകൃഷ്ടയാണ്. അവരോടൊത്ത് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നും അപർണ വ്യക്തമാക്കി .

From around the web

Special News
Trending Videos