ട്രയിന്‍ യാത്രക്കിടെ മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രിയുടെ ഫോണ്‍ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ
Tue, 11 Oct 2022

മുംബൈ: ട്രയിന്‍ യാത്രക്കിടെ മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയുടെ ഫോണ്‍ മോഷ്ടിച്ച യുവാവ് അറസ്റ്റില്‍. മന്ദര്‍ പ്രമോദ് ഗുരവ് (23) എന്നയാളാണ് പിടിയിലായതെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു. ഇയാളെ പതിനാല് ദിവസത്തെ ജ്യൂഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
സുശീല്‍ കുമാര്‍ ഷിന്‍ഡെയുടെ മണ്ഡലമായ സോളാപൂര്‍ സ്വദേശിയാണ് പിടിയിലായ മന്ദര്‍ പ്രമോദ് ഗുരവ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സുശീല്‍ കുമാര്‍ ഷിന്‍ഡെ സോളാപൂരില്‍ നിന്നും മുംബൈയിലേക്ക് പോവുകയായിരുന്നു. ഒരേ കമ്പാര്‍ട്ടുമെന്‍റിലായിരുന്നു ഷിന്‍ഡെയും പ്രതിയും സഞ്ചരിച്ചിരുന്നത്. ഷിന്‍ഡെ ശുചിമുറിയില്‍ പോയ സമയത്ത് ഫോണ്‍ സീറ്റില്‍ വച്ചിരുന്നു. ഈ അവസരം മുതലെടുത്ത് പ്രതി മൊബൈല്‍ മോഷ്ടിക്കുകയായിരുന്നു. സുശീല്‍ കുമാറിന്‍റെ മകള്‍ റെയില്‍വേ പൊലീസിനെ അറിയിച്ചതോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
From around the web
Special News
Trending Videos