യോഗി ആദിത്യനാഥ് ഇന്ന് നാമനിർദേശപത്രിക സമർപ്പിക്കും

യോഗി ആദിത്യനാഥ് ഇന്ന് നാമനിർദേശപത്രിക സമർപ്പിക്കും

 
41

ലക്നൗ: 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ ഖൊരക്പൂർ മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് നാമനിർദേശപത്രിക സമർപ്പിക്കും. കേന്ദ്ര ആദ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാൻ, യുപിയിലെ ബി ജെ പി അദ്ധ്യക്ഷനായ സ്വതന്ത്ര ദേവ് സിംഗ്, നിഷാദ് പാർട്ടി തലവനായ സഞ്ചയ് നിഷാദ് എന്നിവർ യോഗിയെ അനുഗമിക്കും.

തന്റെ രാഷ്ട്രീയ ജീവിതത്തിലെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ് മത്സരമാണ് യോഗിയുടേത്.ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി ചുമതലയേൽക്കും മുൻപ് ഖൊരക്പൂരിൽ നിന്നുള്ള ലോക്‌സഭാ എം പിയായിരുന്നു യോഗി. അഞ്ച് തവണ ഈ സീറ്റിൽ നിന്ന് വിജയിച്ച ആത്മവിശ്വാസത്തിലാണ് യോഗി ആദ്യമായി നിയമസഭാ മത്സരത്തിനായി അങ്കം കുറിക്കുന്നതിന് യി ഖൊരക്പൂർ തന്നെ തിരഞ്ഞെടുക്കുകയും ചെയ്തു.

From around the web

Special News
Trending Videos