ഭീമ കൊറേഗാവ് കേസിൽ വരവര റാവുവിന്റെ ഇടക്കാല ജാമ്യം വീണ്ടും നീട്ടി
Jul 13, 2022, 11:40 IST

ഡൽഹി: ഭീമ കൊറേഗാവ് കേസിൽ കവിയും മനുഷ്യാവകാശ പ്രവർത്തകനുമായ വരവര റാവുവിന് ചികിത്സയ്ക്കായ് അനുവദിച്ച ഇടക്കാല ജാമ്യം സുപ്രീം കോടതി വീണ്ടും നീട്ടി. കേസിൽ സ്ഥിരം ജാമ്യം അനുവദിക്കണം എന്നാവശ്യപ്പെട്ട് വരവരറാവു നൽകിയ ഹർജിയിൽ ജൂലൈ 19ന് വാദം കേൾക്കും.
ജസ്റ്റീസുമാരായ യു.യു ലളിത്, എസ്. രവീന്ദ്രഭട്ട്, സുധാംശു ധൂലിയ എന്നിവർ ഉൾപ്പെട്ട ബെഞ്ചിന്റേതാണ് നടപടി. കേസ് ചൊവ്വാഴ്ച പരിഗണിച്ചപ്പോൾ മാറ്റിവയ്ക്കണമെന്നും ബോംബെ ഹൈക്കോടതി അനുവദിച്ച ഇടക്കാല ജാമ്യം നീട്ടാമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് അറിയിച്ചത്.
From around the web
Special News
Trending Videos