ജാര്‍ഖണ്ഡില്‍ ആദിവാസി പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

 ജാര്‍ഖണ്ഡില്‍ ആദിവാസി പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

 
27
 

ജാര്‍ഖണ്ഡില്‍ ആദിവാസി പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ദുംക ജില്ലയിലാണ് സംഭവം. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ദുംകയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന നാലാമത്തെ സംഭവമാണിത്.

മൃതദേഹം കണ്ട നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയും പൊലീസ് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയക്കുകയും ചെയ്തു. കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പൂര്‍ണമായും ജീര്‍ണിച്ച നിലയിലായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. പെണ്‍കുട്ടി മരിച്ചിട്ട് ദിവസങ്ങളായി എന്ന സൂചനയാണ് ഇത് നല്‍കുന്നത്.

From around the web

Special News
Trending Videos