മഹാരാഷ്ട്രയിൽ കെമിക്കൽ ഫാക്ടറിയിൽ സ്ഫോടനത്തിൽ മൂന്ന് മരണം
Thu, 27 Oct 2022

മഹാരാഷ്ട്രയിൽ കെമിക്കൽ ഫാട്റിയിലുണ്ടായ സ്ഫോടനത്തിൽ മൂന്നുപേർ മരിച്ചു. 12 പേർക്ക് പരിക്കേറ്റു. പാൽഘട് ജില്ലയിൽ ബോയ്സർ മേഖലയിലുള്ള താരാപുർ മഹാരാഷ്ട്ര ഇൻഡസ്ട്രിയൽഡെവലപ്പ്മെന്റ് കോർപ്പറേഷന്റെ കെമിക്കൽ ഫാക്ടറിയിലാണ് സ്ഫോടനമുണ്ടായത്. ബുധനാഴ്ച വൈകീട്ട് 4.30 ഓടെയായിരുന്നു സംഭവം.
തുണി വ്യവസായത്തിനു വേണ്ട ഗമ്മ ആസിഡ് നിർമിക്കുന്ന യൂനിറ്റിലാണ് സ്ഫോടനം നടന്നത്. ആസിഡ് ഉണ്ടാക്കുന്നതിനായി കെമിക്കൽ ഫാക്ടറിയിലെ റിയാക്ടർ വെസലിൽ വെച്ച് സോഡിയം സൾഫേറ്റും അമോണിയയും തമ്മിൽ യോജിപ്പിക്കുന്നതിനിടെയാണ് അപകടം.
From around the web
Special News
Trending Videos