യുപിയിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട പരസ്യപ്രചരണം ഇന്ന് അവസാനിക്കും

യുപിയിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട പരസ്യപ്രചരണം ഇന്ന് അവസാനിക്കും

 
45

യുപിയിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട പരസ്യപ്രചരണം ഇന്ന് അവസാനിക്കും. 403 അംഗ ഉത്തര്‍പ്രദേശ് നിയമസഭയിലെയ്ക്ക് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി 59 സീറ്റുകളിലേക്കാണ് ഫെബ്രുവരി 20ന് മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. ഹത്രാസ്, ഫിറോസാബാദ്, കാസ്ഗഞ്ച്, ഇറ്റാ, മെയിന്‍പുരി, ഫറൂഖാബാദ്, കനൗജ്, ഇറ്റാവ, ഔറിയ, ഝാന്‍സി, ലളിത്പൂര്‍, ഹമീര്‍പൂര്‍, മഹോബ എന്നീ 16 ജില്ലകളാണ് മൂന്നാം ഘട്ടത്തില്‍ ബൂത്തില്‍ എത്തുക.

സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് മത്സരിക്കുന്ന മെയിന്‍പുരി ജില്ലയിലെ കര്‍ഹാല്‍ മണ്ഡലത്തില്‍ അടക്കം മൂന്നാം ഘട്ടത്തിലാണ് തിരഞ്ഞെടുപ്പ്. ഇന്ന് പ്രചരണം അവസാനിക്കുന്ന മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. 623 സ്ഥാനാര്‍ത്ഥികളാണ് 59 സീറ്റുകളിലായി ജനവിധി തേടുന്നത്. ഇതില്‍ 103 സ്ഥാനാര്‍ത്ഥികളും ഗുരുതരമായ കുറ്റക്യത്യങ്ങളില്‍ ആരോപണവിധേയരാണെന്നതാണ് ഏറെ ശ്രദ്ധേയമായിരിക്കുന്നത്.

From around the web

Special News
Trending Videos