അഗ്രദൂത് ഗ്രൂപ്പിന്റെ പത്രങ്ങളുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

 അഗ്രദൂത് ഗ്രൂപ്പിന്റെ പത്രങ്ങളുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ  നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

 
33
 

ന്യൂഡെൽഹി: അഗ്രദൂത് ഗ്രൂപ്പിന്റെ പത്രങ്ങളുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ  പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. നാളെ വൈകുന്നേരം 4:30 ന് വീഡിയോ കോൺഫറൻസിംഗിലൂടെയാണ് ഉദ്ഘാടനം.  അഗ്രദൂത്  സുവർണ ജൂബിലി ആഘോഷ കമ്മിറ്റിയുടെ മുഖ്യ രക്ഷാധികാരി കൂടിയായ അസം മുഖ്യമന്ത്രി ഡോ. ഹിമന്ത ബിശ്വ ശർമ്മയും ചടങ്ങിൽ പങ്കെടുക്കും.

അസാമീസ് ദ്വൈവാരിക എന്ന നിലയിലാണ് അഗ്രദൂത്  പ്രസിദ്ധീകരണം ആരംഭിച്ചത്. അസമിലെ മുതിർന്ന പത്രപ്രവർത്തകനായ കനക് സെൻ ദേക്കയാണ് ഇത് സ്ഥാപിച്ചത്. 1995-ൽ ദൈനിക് അഗ്രദൂത് എന്ന ദിനപത്രം ആരംഭിക്കുകയും അത് അസമിന്റെ വിശ്വസനീയവും സ്വാധീനമുള്ളതുമായ ശബ്ദമായി വികസിച്ചു.

From around the web

Special News
Trending Videos