ഗുരു രവിദാസിന്റെ ജന്മവാർഷിക ദിനത്തിൽ വിശ്വാസികൾക്കൊപ്പമിരുന്ന് കീർത്തനം പാടി പ്രധാനമന്ത്രി

ഗുരു രവിദാസിന്റെ ജന്മവാർഷിക ദിനത്തിൽ വിശ്വാസികൾക്കൊപ്പമിരുന്ന് കീർത്തനം പാടി പ്രധാനമന്ത്രി

 
47

ഡൽഹി: ഗുരു രവിദാസിന്റെ ജന്മവാർഷിക ദിനത്തിൽ വിശ്വാസികൾക്കൊപ്പമിരുന്ന് കീർത്തനം പാടി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിലെ ഗുരു രവിദാസ് വിശ്രം ധാം മന്ദിരത്തിലെത്തിയാണ് മോദി പ്രാർത്ഥന നടത്തിയത്. ഇതിന് പിന്നാലെ വിശ്വാസികൾക്കൊപ്പമിരുന്ന് ശപഥ് കീർത്തനം പാടുകയും ചെയ്തു. ഇതിന്റെ വീഡിയോ അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു. വീഡിയോ സോഷ്യൽ മീഡിയയും ഏറ്റെടുത്തിരിക്കുകയാണ്.

ഗുരു രവിദാസിന്റെ ജീവിതം എല്ലാവർക്കും പ്രചോദനമാണെന്ന് സന്ദർശക പുസ്തകത്തിൽ പ്രധാനമന്ത്രി കുറിച്ചു. വളരെ ഏറെ പ്രത്യേകത നിറഞ്ഞ നിമിഷങ്ങൾ എന്ന് വീഡിയോ പങ്കുവെച്ചു കൊണ്ട് അദ്ദേഹം ട്വിറ്ററിൽ വ്യക്തമാക്കി.

From around the web

Special News
Trending Videos