നീറ്റ് യുജി പരീക്ഷ ഫലം സെപ്റ്റംബർ 7 ന് പ്രഖ്യാപിക്കും

 നീറ്റ് യുജി പരീക്ഷ ഫലം സെപ്റ്റംബർ 7 ന് പ്രഖ്യാപിക്കും

 
66
 

നീറ്റ് യുജി പരീക്ഷാ ഫലം സെപ്റ്റംബർ 7 ന് പ്രഖ്യാപിക്കുമെന്ന് നാഷണൽ ടെസ്റ്റിം​ഗ് ഏജൻസി അറിയിപ്പ്.

18 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഈ വർഷം നീറ്റ് യുജി പരീക്ഷയെഴുതിയത്. താത്ക്കാലിക ഉത്തര സൂചിക, റെസ്പോൺസ് ഷീറ്റ് എന്നിവ ആ​ഗസ്റ്റ് 30 ന് പുറത്തിറക്കുമെന്നു എൻടിഎ അറിയിച്ചു. പരീക്ഷ എഴുതിയ ഉദ്യോ​ഗാർത്ഥികൾക്ക് ഔദ്യോ​ഗിക വെബ്സൈറ്റായ neet.nta.nic.in. ൽ നിന്ന് റിസൾട്ട് ഡൗൺലോഡ് ചെയ്യാം.  ആപ്ലിക്കേഷൻ നമ്പറും പാസ്‍വേർഡും ഉപയോ​ഗിച്ച് ഉത്തര സൂചിക ഡൗൺലോഡ് ചെയ്യാം.

ഉത്തരസൂചിക ‍ഡൗൺലോഡ് ചെയ്യേണ്ട വിധം

www.neet.nta.nic.in.ഔദ്യോ​ഗിക വെബ്സൈറ്റ് സന്ദർശിക്കുക
ഹോം പേജിൽ NEET 2022 Answer Key എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ലോ​ഗിൻ വിശദാംശങ്ങൾ നൽകുക
നീറ്റ് യുജി 2022 ഉത്തരസൂചിക സ്ക്രീനിൽ കാണാം.

ഉത്തരസൂചികയ്‌ക്കൊപ്പം ഉദ്യോഗാർത്ഥികളുടെ ഒഎംആർ റെസ്പോൺസ് ഷീറ്റുകളും നൽകും.  neet.nta.nic.in, ntaresults.nic.in, nta.ac.in. എന്നീ വെബ്സൈറ്റുകൾ ഉത്തര സൂചികക്കായി പരിശോധിക്കാം. പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ neet.nta.nic.in-ൽ ലോഗിൻ ചെയ്ത് ഉത്തരസൂചികയും ഫലവും ഡൗൺലോഡ് ചെയ്യാം. ഇന്ത്യയിലെ മെഡിക്കൽ ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായാണ് നീറ്റ് പരീക്ഷ നടത്തുന്നത്.

From around the web

Special News
Trending Videos