ഇതരമത വിശ്വാസികളെ ക്ഷേത്ര ദർശനം നടത്തുന്നതിൽ നിന്ന് വിലക്കരുതെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: ആരാധനയിൽ വിശ്വാസമുള്ള ഇതരമത വിശ്വാസികളെ ക്ഷേത്ര ദർശനം നടത്തുന്നതിൽ നിന്ന് വിലക്കരുതെന്ന് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് . ഇതരമതവിശ്വാസികളെ ക്ഷേത്ര ദർശനത്തിൽ നിന്ന് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം. കന്യാകുമാരി തിരുവട്ടാർ ആദികേശവ പെരുമാൾ ക്ഷേത്രത്തിലെ കുഭാംഭിഷേകവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേയാണ് മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണം.
വർഷങ്ങൾക്ക് ശേഷം നടക്കുന്ന കുഭാംഭിഷേക ചടങ്ങിൽ പങ്ക് എടുക്കുന്നതിൽ നിന്ന് ഇതര മതവിശ്വാസികളെ വിലക്കണം എന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം. ജസ്റ്റിസ് പി.എൻ.പ്രകാശ്, ജസ്റ്റിസ് ഹേമലത എന്നിവരുൾപ്പെടുന്ന ബെഞ്ച് ഈ ഹർജി തള്ളി. യേശുദാസിന്‍റെ ഭക്തിഗാനങ്ങൾ ക്ഷേത്രങ്ങളിൽ വയ്ക്കുന്നില്ലേ എന്ന് കോടതി ചോദിച്ചു. വേളാങ്കണ്ണിയിലും നാഗൂർ ദർഗയിലും ഇതര മതസ്ഥർക്ക് പ്രവേശനം അനുവദിക്കുന്നതും കോടതി വ്യക്തമാക്കി.