ഗ്രാമ സ്വരാജ് പദ്ധതി 2026 വരെ നീട്ടും

 ഗ്രാമ സ്വരാജ് പദ്ധതി 2026 വരെ നീട്ടും

 
38
 

ഡൽഹി∙ സുസ്ഥിര വികസനത്തിന് തദ്ദേശ സ്ഥാപനങ്ങളെ സഹായിക്കാനുള്ള രാഷ്ട്രീയ ഗ്രാമ സ്വരാജ് പദ്ധതിക്ക് 5911 കോടി രൂപ കൂടി അനുവദിക്കാനും പദ്ധതി 2026 വരെ നീട്ടാനും കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. രാജ്യത്തെ 2.78 ലക്ഷം തദ്ദേശ സ്ഥാപനങ്ങൾക്ക് ഇത് ഉപകാരപ്പെടുമെന്നു മന്ത്രി അനുരാഗ് ഠാക്കൂർ അറിയിച്ചു. 5911 കോടി രൂപയിൽ 3700 കോടി രൂപ കേന്ദ്രവിഹിതവും 2211 കോടി രൂപ സംസ്ഥാന വിഹിതവുമായിരിക്കും.

ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള അന്തരം ഇല്ലാതാക്കാനും തദ്ദേശ സ്ഥാപനങ്ങളുടെ ശാക്തീകരണത്തിനുമായി 2018ൽ ആരംഭിച്ച പദ്ധതിക്ക് ഈ വർഷം മാർച്ച് വരെയായിരുന്നു കാലാവധി. തദ്ദേശസ്ഥാപനങ്ങളിലെ 1.36 കോടി ആളുകൾക്ക് പദ്ധതി കാലയളവിൽ പരിശീലനം നൽകും.

 ∙  

From around the web

Special News
Trending Videos