രാജ്യത്തുടനീളം ഇതുവരെ 200 കോടിയിലധികം വാക്സിൻ നൽകി

 രാജ്യത്തുടനീളം ഇതുവരെ 200 കോടിയിലധികം വാക്സിൻ  നൽകി

 
22
 

ഡൽഹി: രാജ്യത്തുടനീളം ഇതുവരെ 200 കോടിയിലധികം വാക്സിൻ (ഒന്നാം, രണ്ടാമത്, മുൻകരുതൽ) ഡോസുകൾ നൽകി. രാജ്യവ്യാപകമായി നടക്കുന്ന വാക്സിനേഷൻ യജ്ഞത്തിന് ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്. “ഇന്ത്യയുടെ കോവിഡ് വാക്സിനേഷൻ പ്രോഗ്രാം ഇതുവരെ അവസാനിച്ചിട്ടില്ല,” അധികൃതർ ഞായറാഴ്ച പറഞ്ഞു. "സർക്കാരിന്റെ പക്കൽ ഇനിയും 3 കോടി വാക്സിൻ ഡോസുകൾ നൽകാനുണ്ട്".

"സർക്കാരിന്റെ കൊവിഡ് വാക്‌സിനേഷൻ പ്രോഗ്രാം അതിന്റെ അവസാന ഘട്ടത്തിലാണ്, പക്ഷേ ഇത് ഇപ്പോഴും അവസാനിച്ചിട്ടില്ല, ഏകദേശം 3 കോടി കോവിഡ് 19 ഡോസുകൾ ഇപ്പോഴും വിവിധ കേന്ദ്രങ്ങളിൽ സർക്കാരിന്റെ പക്കൽ ലഭ്യമാണ്, കുറച്ച് മാസത്തേക്ക് സ്റ്റോക്ക് മതിയാകും", ഉദ്യോഗസ്ഥർ വ്യക്തമാക്കി.

From around the web

Special News
Trending Videos