ഒഡീഷയില്‍ ഹോളി ആഘോഷം കഴിഞ്ഞ് കുളിക്കാനിറങ്ങിയ ആറ് കുട്ടികള്‍ നദിയില്‍ മുങ്ങിമരിച്ചു

ഒഡീഷയില്‍ ഹോളി ആഘോഷം കഴിഞ്ഞ് കുളിക്കാനിറങ്ങിയ ആറ് കുട്ടികള്‍ നദിയില്‍ മുങ്ങിമരിച്ചു

 
26

ഒഡീഷയില്‍ ഹോളി ആഘോഷം കഴിഞ്ഞ് കുളിക്കാനിറങ്ങിയ ആറ് കുട്ടികള്‍ നദിയില്‍ മുങ്ങിമരിച്ചു. ഒഡീഷയിലെ ജജ്പൂരിലെ ഖരാസ്രോത നദിയിലാണ് കുട്ടികള്‍ അപകടത്തില്‍പ്പെട്ടത്. കുട്ടികളില്‍ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി. മറ്റുള്ളവര്‍ക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്.

വെളിച്ചം കുറവായതിനാല്‍ ഇന്നലെ രാത്രി തെരച്ചില്‍ നടത്താന്‍ സാധിച്ചിരുന്നില്ല. ഇന്ന് രാവിലെയാണ് തെരച്ചില്‍ പുനരാരംഭിച്ചത്. ശനിയാഴ്ച ഹോളി ആഘോഷം കഴിഞ്ഞ് കുട്ടികള്‍ നദിയില്‍ കുളിക്കാന്‍ എത്തിയതായിരുന്നെന്ന് പ്രദേശവാസികള്‍ പറഞ്ഞു. കുട്ടികളില്‍ ഒരാളാണ് ആദ്യം അപകടത്തില്‍പ്പെട്ടത്. കൂട്ടുകാരനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മറ്റ് കുട്ടികളും ഒഴുക്കില്‍പ്പെടുകയായിരുന്നു.

From around the web

Special News
Trending Videos