അതിർത്തിയിൽ സുരക്ഷാ സേന ഭീകരനെ വധിച്ചു

 അതിർത്തിയിൽ സുരക്ഷാ സേന ഭീകരനെ വധിച്ചു

 
37
 

ശ്രീനഗർ: അതിർത്തിയിൽ വീണ്ടും നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തി സുരക്ഷാ സേന. രണ്ടിടങ്ങളിൽ നിന്നായി രണ്ട് ഭീകരരാണ് നുഴഞ്ഞുകയറാൻ ശ്രമിച്ചത്. സുരക്ഷാ സേന ഒരാളെ വധിക്കുകയും ഒരാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

പുലർച്ചെ 2.30-ഓടെ അർണിയ അതിർത്തിയിലാണ് നുഴഞ്ഞുകയറാൻ ശ്രമിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ സുരക്ഷാ സേന പിൻമാറാൻ ആവശ്യപ്പെട്ടെങ്കിലും നുഴഞ്ഞു കയറ്റക്കാരൻ ഇന്ത്യൻ പ്രദേശത്തേക്ക് കടക്കുകയായിരുന്നു. തുടർന്ന് സേനയ്‌ക്ക് നേരെ വെടിയുതിർത്തു. തിരികെ സൈന്യം നടത്തിയ വെടിവെയ്പ്പിൽ നുഴഞ്ഞ് കയറ്റക്കാരനെ വധിച്ചിരുന്നു.

From around the web

Special News
Trending Videos