നരേന്ദ്ര മോദിയെ 'യഥാര്‍ഥ രാജ്യസ്നേഹി'യെന്ന് വിളിച്ച്‌ റഷ്യന്‍ പ്രസിഡന്റ് വ്ലാഡമിര്‍ പുടിന്‍

 നരേന്ദ്ര മോദിയെ 'യഥാര്‍ഥ രാജ്യസ്നേഹി'യെന്ന് വിളിച്ച്‌ റഷ്യന്‍ പ്രസിഡന്റ് വ്ലാഡമിര്‍ പുടിന്‍

 
36
 

മോസ്കോ: ഇന്ത്യയുടെ വിദേശനയത്തേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പുകഴ്ത്തി റഷ്യന്‍ പ്രസിഡന്റ് വ്ലാഡമിര്‍ പുടിന്‍. വാള്‍ഡായ് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുമ്ബോഴാണ് മോദിയെ യഥാര്‍ഥ രാജ്യസ്നേഹിയെന്ന് പുടിന്‍ വിശേഷിപ്പിച്ചത്.

സ്വതന്ത്ര്യമായ വിദേശനയം സ്വീകരിച്ച ലോകനേതാക്കളില്‍ ഒരാളാണ് മോദി. സ്വന്തം ജനതയുടേയും രാജ്യത്തിന്റേയും താല്‍പര്യങ്ങളാണ് വിദേശനയം സ്വീകരിക്കുന്നതില്‍ അദ്ദേഹത്തിന് പ്രചോദനമായത്. ലക്ഷ്യങ്ങള്‍ പൂര്‍ത്തികരിക്കുന്നതിന് ഒന്നും അദ്ദേഹത്തിന് മുന്നില്‍ തടസമായില്ലെന്നും പുടിന്‍ പറഞ്ഞു.

ഇന്ത്യയുമായി റഷ്യക്ക് പ്രശ്നങ്ങളൊന്നുമില്ല. ഇരു രാജ്യങ്ങളും പരസ്പരം പിന്തുണച്ചിട്ടുണ്ട്. ഭാവിയിലും അത് അങ്ങനെ തന്നെ ആയിരിക്കുമെന്ന് പുടിന്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയെ പോലുള്ള രാജ്യങ്ങള്‍ക്ക് നല്ല ഭാവിയുണ്ടെന്ന് മാത്രമല്ല ലോകരാഷ്ട്രീയത്തില്‍ വരുംനാളുകളില്‍ അവര്‍ക്ക് നിര്‍ണായക സ്ഥാനവുമുണ്ടാകുമെന്നും പുടിന്‍ പറഞ്ഞു.

From around the web

Special News
Trending Videos