കെ റെയിൽ പദ്ധതിക്കെതിരേ സമർപ്പിച്ച പൊതുതാത്പര്യ ഹർജികൾ സുപ്രീംകോടതി തള്ളി
Mon, 28 Mar 2022

ഡൽഹി: കെ റെയിൽ പദ്ധതിക്കെതിരേ സമർപ്പിച്ച പൊതുതാത്പര്യ ഹർജികൾ സുപ്രീംകോടതി തള്ളി. ബൃഹത്തായ പദ്ധതിക്കായി സർവേ നടത്തുന്നതിൽ എന്താണ് തെറ്റെന്ന് കോടതി ചോദിക്കുകയും ചെയ്തു. സാമൂഹികാഘാതപഠനം സർക്കാരിന് തുടരാമെന്നും പദ്ധതിയെക്കുറിച്ച് പഠിക്കുമ്പോൾ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും കോടതി നിരീക്ഷിക്കുകയും ചെയ്തു.
എല്ലാ വ്യവസ്ഥകളും ലംഘിച്ചാണ് സ്വകാര്യ ഭൂമിയിൽ സർക്കാർ കെ റെയിൽ കല്ലുകൾ സ്ഥാപിക്കുന്നതെന്നും ഇത് തടയണമെന്നും ആവശ്യപ്പെട്ടാണ് ഒരു കൂട്ടം പൊതുതാത്പര്യ ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വന്നത്.
From around the web
Special News
Trending Videos