കേദാർനാഥിൽ പ്രാർത്ഥനകളിൽ മുഴുകി പ്രധാനമന്ത്രി നരേന്ദ്രമോദി
Oct 21, 2022, 12:42 IST

ഡെറാഡൂൺ: ദീപാവലിക്ക് മുന്നോടിയായി കേദാർനാഥ് ധാമിയിൽ എത്തി പ്രാർത്ഥനയിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് രാവിലെ ഉത്തരാഖണ്ഡിലെത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയാണ് സ്വീകരിച്ചത്.തുടർന്ന് കേദാർനാഥ് ധാമിലെത്തിയ പ്രധാനമന്ത്രി രാവിലത്തെ പ്രാർത്ഥനയിൽ പങ്ക് എടുത്തു.
'ചോള ഡോറ'യുടെ പരമ്പരാഗത ഹിമാചലി വസ്ത്രം ധരിച്ചാണ് അദ്ദേഹം എത്തിയത്. ചമ്പയിൽ നിന്നുള്ള സ്ത്രീകളാണ് ഈ വസ്ത്രം മോദിക്ക് സമ്മാനിച്ചത്. കഴിഞ്ഞ വർഷം നവംബറിലും പ്രധാനമന്ത്രി കേദാർനാഥ് സന്ദർശനം നടത്തിയിരുന്നു.
From around the web
Special News
Trending Videos