കുളു ദസറയിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി
Thu, 6 Oct 2022

സിംല: നരേന്ദ്ര മോദി ഹിമാചൽ പ്രദേശിലെ കുളുവിലെ ധൽപൂർ ഗ്രൗണ്ടിൽ നടന്ന കുളു ദസറ ആഘോഷങ്ങളിൽ പങ്കെടുത്തു.ഗ്രൗണ്ടിലെത്തിയ എത്തിയ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്തു. തുടർന്ന് ഭഗവാൻ രഘുനാഥ് ജിയുടെ വരവോടെ രഥയാത്രയ്ക്ക് തുടക്കമായി. പ്രധാനമന്ത്രിയെ സ്വീകരിക്കാൻ വൻ ജനാവലിയാണ് ചടങ്ങിൽ തടിച്ചുകൂടിയത്.
ലക്ഷക്കണക്കിന് ഭക്തർക്കൊപ്പം പ്രധാന ആകർഷണകേന്ദ്രത്തിലേക്ക് നടന്ന് പ്രധാനമന്ത്രി ഭഗവാൻ രഘുനാഥിന് പ്രണാമം അർപ്പിച്ചു. ചടങ്ങിൽ പങ്കെടുത്ത എല്ലാവരെയും കൂപ്പുകൈകളോടെ അഭിവാദ്യം ചെയ്ത പ്രധാനമന്ത്രി, ചരിത്രപ്രസിദ്ധമായ കുളു ദസറ ആഘോഷങ്ങളിൽ ദേവന്മാരുടെ മഹാസമ്മേളനത്തോടൊപ്പം ദിവ്യ രഥയാത്രയ്ക്കും സാക്ഷ്യം വഹിച്ചു. ചരിത്രപരമായ ഒരു സന്ദർഭമെന്ന നിലയ്ക്ക് കുളു ദസറ ആഘോഷങ്ങളിൽ ഇന്ത്യയുടെ പ്രധാനമന്ത്രി പങ്കെടുക്കുന്നത് ഇത് ആദ്യമായാണ്.
From around the web
Special News
Trending Videos