പി​എ​ഫ് പെ​ൻ​ഷ​ൻ: ഹൈ​ക്കോ​ട​തി വി​ധി ഭാ​ഗി​ക​മാ​യി ശ​രി​വ​ച്ച് സു​പ്രീം കോ​ട​തി

 പി​എ​ഫ് പെ​ൻ​ഷ​ൻ: ഹൈ​ക്കോ​ട​തി വി​ധി ഭാ​ഗി​ക​മാ​യി ശ​രി​വ​ച്ച് സു​പ്രീം കോ​ട​തി

 
36

 ന്യൂ​ഡ​ല്‍​ഹി: തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ശ​മ്പ​ള​ത്തി​ന് ആ​നു​പാ​തി​ക​മാ​യി പി​എ​ഫ് പെ​ൻ​ഷ​ൻ ന​ല്‍​ക​ണ​മെ​ന്ന കേ​ര​ള ഹൈ​ക്കോ​ട​തി വി​ധി ഭാ​ഗി​ക​മാ​യി ശ​രി​വ​ച്ച് സു​പ്രീം കോ​ട​തി. എ​ന്നാ​ൽ വി​ധി ന​ട​പ്പാ​ക്കു​ന്ന​ത് ആ​റു​മാ​സ​ത്തേ​ക്ക് മ​ര​വി​പ്പി​ച്ചു. സ​ർ​ക്കാ​രി​ന് മ​തി​യാ​യ ഫ​ണ്ട് ക​ണ്ടെ​ത്തു​ന്ന​തി​നാ​ണ് വി​ധി താ​ൽ​ക്കാ​ലി​ക​മാ​യി മ​ര​വി​പ്പി​ച്ച​ത്.

ഉയർന്ന പെൻഷനു വഴിയൊരുക്കുന്ന കേരള ഹൈക്കോടതി വിധിക്കെതിരെ കേന്ദ്ര തൊഴിൽ മന്ത്രാലയവും ഇപിഎഫ്ഒയും നൽകിയ ഹ‍ർജികളാണു പരിഗണിച്ചത്. ചീഫ് ജസ്റ്റിസ് യു.യു.ലളിതിനു പുറമേ, ജഡ്ജിമാരായ അനിരുദ്ധ ബോസ്, സുധാൻഷു ധൂലിയ എന്നിവരുൾപ്പെട്ട ബെഞ്ചാണു വാദം കേട്ടത്. ജസ്റ്റിസ് അനിരുദ്ധ ബോസ് ആണ് വിധിന്യായം എഴുതിയിരിക്കുന്നത്. ഓഗസ്റ്റ് 11നു വാദം പൂർത്തിയാക്കിയതാണ്.

പെ​ന്‍​ഷ​ന്‍ ക​ണ​ക്കാ​ക്കു​ന്ന​തി​ന് 15,000 രൂ​പ മാ​സ ശ​മ്പ​ളം മേ​ല്‍​പ​രി​ധി​യാ​യി നി​ശ്ച​യി​ച്ച കേ​ന്ദ്ര ഉ​ത്ത​ര​വ്, ചീ​ഫ് ജ​സ്റ്റീ​സ് യു​യു ല​ളി​തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള ബെ​ഞ്ച് റ​ദ്ദാ​ക്കി. അ​തേ​സ​മ​യം 60 മാ​സ​ത്തെ ശ​രാ​ശ​രി ശ​മ്പ​ള​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പെ​ന്‍​ഷ​ന്‍ ക​ണ​ക്കാ​ക്കാ​മെ​ന്ന ഉ​ത്ത​ര​വ് ശ​രി​വ​ച്ചു.

From around the web

Special News
Trending Videos