ഹിമാചല്‍ പ്രദേശില്‍ മൂന്നാം പാര്‍ട്ടിക്ക് റോള്‍ ഇല്ല; മുകേഷ് അഗ്നിഹോത്രി

ദില്ലി; ഹിമാചല്‍ പ്രദേശില്‍ ആം ആദ്മിയെ തള്ളി കോണ്‍ഗ്രസ്. സംസ്ഥാനത്ത് മൂന്നാം പാര്‍ട്ടിക്ക് റോള്‍ ഇല്ലെന്നാണ് പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി പറഞ്ഞത്. നിയമസഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ആം ആദ്മിയുടെ വരവോടെ ആദ്യമായി ത്രികോണ പോരാട്ടത്തിന് വഴിയൊരുങ്ങിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് അഗ്നിഹോത്രിയുടെ പ്രതികരണം.
പരമ്ബരാഗത എതിരാളികളായ ബി ജെ പിക്കും കോണ്‍ഗ്രസിനും മാത്രമാണ് സംസ്ഥാനത്ത് സ്ഥാനമുള്ളൂവെന്നും മാധ്യമ പ്രവര്‍ത്തകരോട് അഗ്നിഹോത്രി പ്രതികരിച്ചു.
ബി ജെ പിയുടെ പരാജയം ഉറപ്പാക്കണമെങ്കില്‍ കോണ്‍ഗ്രസ് അടിത്തട്ടില്‍ നിന്നും പ്രവര്‍ത്തനങ്ങള്‍ തുടങ്ങണം. ബി ജെ പിക്ക് നേരത്തേ തന്നെ പരാജയം മണത്തിരുന്നു. എന്നാല്‍ ആം ആദ്മിയുടെ വരവോടെ ബി ജെ പി ക്യാമ്ബ് പ്രതീക്ഷയിലാണ്. വോട്ടര്‍മാരെ ആശയക്കുഴപ്പത്തിലാക്കാനും അധികാരത്തില്‍ തുടരാനും ഒരു മൂന്നാം രാഷ്ട്രീയ പാര്‍ട്ടിയുടെ സ്വാധീനം സഹായിക്കുമെന്ന് അവര്‍ കരുതുന്നുണ്ടെന്ന് അഗ്നിഹോത്രി പറഞ്ഞു.
.