ത്രിദിന സന്ദർശനത്തിനായി നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹദൂർ ദ്യൂബ ഇന്ത്യയിലേക്ക്
Sun, 27 Mar 2022

ത്രിദിന സന്ദർശനത്തിനായി നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹദൂർ ദ്യൂബ ഏപ്രിൽ 1ന് ഇന്ത്യയിലെത്തും. ഏപ്രിൽ 2ന് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചർച്ച നടത്തും. ഇന്ത്യ - നേപ്പാൾ നയതന്ത്രബന്ധം ശക്തിപ്പെടുത്തുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യം.
ഡൽഹിയിൽ ഔദ്യോഗിക ചർച്ചകൾക്ക് ശേഷം ദ്യൂബ വാരണാസിയിൽ സന്ദർശനം നടത്തും. 2021 ജൂലായിൽ പ്രധാനമന്ത്രിയായതിന് ശേഷം ദ്യൂബ നടത്തുന്ന ആദ്യ ഉഭയകക്ഷി സന്ദർശനമാണിത്.
From around the web
Special News
Trending Videos