മഹാരാഷ്ട്ര പ്രതിസന്ധി; അയോഗ്യരാക്കപ്പെടാതിരിക്കാനുള്ള നീക്കങ്ങൾ സജീവമാക്കി വിമതർ

 മഹാരാഷ്ട്ര പ്രതിസന്ധി; അയോഗ്യരാക്കപ്പെടാതിരിക്കാനുള്ള നീക്കങ്ങൾ സജീവമാക്കി വിമതർ

 
70
 

മുംബൈ: മഹാരാഷ്ട്രയിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ അയോഗ്യരാക്കപ്പെടാതിരിക്കാനുള്ള നീക്കങ്ങൾ സജീവമാക്കി വിമതർ. ഡെപ്യുട്ടി സ്പീക്കർ പക്ഷപാതപരമായി പ്രവർത്തിക്കുന്നുവെന്ന് കാട്ടി ഗവർണറെ സമീപിക്കും. പ്രത്യേക ബ്ലോക്കായി നിയമസഭയിൽ നിൽക്കണമെങ്കിൽ ഏതെങ്കിലും പാർട്ടിയിൽ ചേരണമെന്നാണ് ഷിൻഡെ വിഭാഗത്തിന് ലഭിച്ചിരിക്കുന്ന നിയമോപദേശം.

ഏകനാഥ് ഷിൻഡെയെ ശിവസേന നിയമസഭാ കക്ഷി നേതാവ് സ്ഥാനത്ത് നിന്നും നീക്കിയതിനെതിരെ  കോടതിയെ സമീപിക്കാൻ വിമതർ തീരുമാനിച്ചിട്ടുണ്ട്. അയോഗ്യരാക്കപ്പെടാതിരിക്കാൻ നോട്ടീസിന് മറുപടി നൽകാൻ ഡെപ്യുട്ടി സ്പീക്കർ കുറഞ്ഞത് 7 ദിവസമെങ്കിലും സമയം നൽകണമെന്നും വിമതർ ആവശ്യപ്പെട്ടു. അതേസമയം ദില്ലി ജന്തർമന്തറിൽ വിമതർക്കെതിരെ ശിവസേന പ്രവർത്തകർ പ്രതിഷേധം നടത്തുകയാണ്.

From around the web

Special News
Trending Videos