ലംപി വൈറസ് ബാധ; രാജസ്ഥാനിൽ 13,000 കന്നുകാലികൾ ചത്തു
Sep 10, 2022, 14:39 IST

ജയ്പൂർ: രാജസ്ഥാനിൽ കന്നുകാലികളെ ബാധിക്കുന്ന ലംപി വൈറസ് ബാധ വ്യാപിക്കുന്നതായി റിപ്പോർട്ട്. ജോധ്പൂർ ഡിവിഷനിലെ ആറ് ജില്ലകളിൽ മാത്രം ഇതുവരെ 13,000 കന്നുകാലികൾ ചത്തതായാണ് വിവരം. അതേസമയം പടിഞ്ഞാറൻ രാജസ്ഥാനിൽ അണുബാധയിലും കന്നുകാലികൾ ചാവുന്നതിലും കുറവുണ്ടെന്നും 27 ജില്ലകളിലായി ഇതുവരെ 6,87,000 മൃഗങ്ങൾക്ക് വാക്സിനേഷൻ നൽകിയതായും മൃഗസംരക്ഷണ മന്ത്രി ലാൽചന്ദ് കടാരിയ പറഞ്ഞു.
രാജസ്ഥാൻ കോഓപ്പറേറ്റീവ് ഡയറി ഫെഡറേഷന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ത്വക്ക് രോഗ പ്രതിരോധത്തിനായി യുദ്ധകാലാടിസ്ഥാനത്തിൽ പശുക്കൾക്ക് വാക്സിനേഷൻ നൽകുന്നുണ്ടെന്നും സംസ്ഥാന സർക്കാർ അവകാശപ്പെടുന്നു.
From around the web
Special News
Trending Videos