തദ്ദേശ തെരഞ്ഞെടുപ്പ്: കന്യാകുമാരി ജില്ലയിൽ ഡി.എം.കെ സഖ്യത്തിന് മുന്നേറ്റം

നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ കോർപറേഷൻ, നഗരസഭകൾ, ടൗൺ പഞ്ചായത്തുകൾ എന്നിവയിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പിൽ ചൊവ്വാഴ്ച വോട്ടെണ്ണൽ നടന്നപ്പോൾ ഡി.എം.കെ സംഖ്യത്തിന് വൻ മുന്നേറ്റം. സംസ്ഥാനത്തിന്റെ വടക്കന്‍ മേഖലയില്‍ എഐഡിഎംകെ കോട്ടകളില്‍ വിള്ളലുണ്ടാക്കിയതാണ് പ്രധാന നേട്ടം. തലസ്ഥാനമായ ചെന്നൈ മഹാനഗരമുള്‍പ്പെടെയുള്ള 21 കോര്‍പ്പറേഷനുകളിലും 138 മുന്‍സിപ്പാലിറ്റികളിലും 489 നഗര പഞ്ചായത്തുകളിലുമാണ് തിരഞ്ഞെടുപ്പ് നടന്നത്. ഭൂരിഭാഗം തദ്ദേശസ്ഥാപനങ്ങളിലും ഡിഎംകെ ബഹുദൂരം മുന്നിലാണ്.
നാഗർകോവിൽ കോർപറേഷനിൽ ആകെയുള്ള 52 വാർഡുകളിൽ 32 എണ്ണം ഡി.എം.കെ സഖ്യത്തിനാണ്. (ഡി.എം.കെ 24, കോൺഗ്രസ് ഏഴ്, എം.ഡി.എം.കെ ഒന്ന്). മറ്റ് കക്ഷികൾ: ബി.ജെ.പി 11, എ.ഐ.എ.ഡി.എം.കെ ഏഴ്, സ്വതന്ത്രർ രണ്ട്. കൊല്ലങ്കോട്, കുഴിത്തുറ എന്നിവിടങ്ങളിൽ ഡി.എം.കെ സഖ്യം അനായാസം ഭരണത്തിലെത്തിയപ്പോൾ പത്മനാഭപുരം നഗരസഭ ഭരണം ഡി.എം.കെ പക്ഷത്തോ ബി.ജെ.പി പക്ഷത്തോ എന്ന് തീരുമാനിക്കുന്നത് സ്വതന്ത്രരാണ്. ഇവിടെ ആകെയുള്ള 21 വാർഡുകളിൽ ഏഴ് വീതം ഡി.എം.കെയും ബി.ജെ.പിയും നേടി. ആറിടത്ത് സ്വതന്ത്രരും ഒന്നിൽ ജനതാദളും (സെക്കുലർ) ആണ് വിജയിച്ചത്.
200 അംഗങ്ങളുള്ള ചെന്നൈ നഗരസഭയില്‍ 153 സീറ്റുകളാണ് ഡിഎംകെ നേടിയത്. എഐഡിഎംകെയ്ക്ക് 15 സീറ്റ് മാത്രമാണ് ലഭിച്ചത്. കോണ്‍ഗ്രസ് 13 സീറ്റ് നേടിയപ്പോള്‍ സിപിഎം, വിസികെ എന്നിവര്‍ക്ക് നാല് സീറ്റ് വീതവും എംഡിഎംകെ രണ്ട്, സിപിഐ, മുസ്ലീം ലീഗ്,എഎംഎംകെ ബിജെപി എന്നിവര്‍ക്ക് ഒന്ന് വീതവും സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്ക് അഞ്ച് സീറ്റും ലഭിച്ചു. കോയമ്പത്തൂര്‍ മേഖലയില്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയത് അണ്ണാ ഡിഎംകെ ആയിരുന്നു. ഇവിടെയുള്‍പ്പെടെ ഡിഎംകെ തരംഗം ആഞ്ഞടിച്ചു.