ഹൈദരാബാദിൽ ലഷ്കർ പ്രവർത്തകർ പിടിയിൽ
Oct 4, 2022, 11:17 IST

ഹൈദരാബാദ്: ഹൈദരാബാദിൽ ലഷ്കർ പ്രവർത്തകർ പിടിയിൽ. ഭീകരബന്ധം സംശയിച്ച് മൂന്ന് പേരുടെ വസതികളിലാണ് കഴിഞ്ഞ ദിവസം പുലർച്ചെ നടത്തിയ റെയ്ഡിൽ പിടികൂടിയത് നാല് ഗ്രനേഡുകളാണ്.
ഇവരിൽ നിന്ന് പിടികൂടിയ ഗ്രനേഡുകൾ പാക് ഡ്രോണുകൾ എത്തിച്ച് നൽകിയാതാകാമെന്നും പൊലീസ് വ്യക്തമാക്കി. പിടിച്ചെടുത്ത ഗ്രനേഡുകൾ, പാകിസ്താൻ ഡ്രോണുകൾ കുറച്ച് മാസങ്ങൾക്ക് മുമ്പ് പഞ്ചാബ് അതിർത്തിയിൽ വ്യോമാക്രമണം നടത്തിയതിന് സമാനമാണെന്നും ഇവയിൽ മെയ്ഡ്-ഇൻ-ചൈന അടയാളമുണ്ടെന്നും തെലങ്കാന പൊലീസിന്റെ ഉന്നത വൃത്തങ്ങൾ അറിയിച്ചു.
ഹൈദരാബാദിലെ ലഷ്‌കർ പ്രവർത്തകരെന്ന് സംശയിക്കുന്ന അബ്ദുൾ സഹെദ്, മുഹമ്മദ് സമീഉദ്ദീൻ, മാസ് ഹസൻ ഫാറൂഖ് എന്നിവരിൽ നിന്നാണ് ഗ്രനേഡുകൾ പിടികൂടിയത്.
From around the web
Special News
Trending Videos