മണിപ്പൂരിൽ മണ്ണിടിച്ചിൽ; മരണം 17 ആയി
Sat, 2 Jul 2022

ഇംഫാൽ: മണിപ്പൂരിലെ നോനി ജില്ലയിലുണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും പെട്ട 17 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി ദേശീയ ദുരന്തനിവാരണസേന അറിയിച്ചു.
ബുധനാഴ്ച അർദ്ധരാത്രിയോടെ, മഖുവാം മേഖലയ്ക്ക് സമീപം സ്ഥിതിചെയ്യുന്ന ടുപുൾ യാർഡ് റെയിൽവേ നിർമ്മാണ ക്യാമ്പിന് സമീപമാണ് മണ്ണിടിഞ്ഞത്. മണ്ണിനടിയിൽ കുരുങ്ങിയവർ ഇനിയും ഉണ്ടെന്ന് സംശയിക്കുന്നതിനാൽ തിരച്ചിൽ തുടരുകയാണ്.
From around the web
Special News
Trending Videos